Hindu Muslim Harmony Rally In Delhi
വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ അക്രമങ്ങള്‍ തുടരുന്നതിനിടെ ഹിന്ദു-മുസ്ലീം ഐക്യ റാലി സംഘടിപ്പിച്ച് ജനങ്ങള്‍. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് റാലി. അക്രമികള്‍ മുസ് ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിനിടെയാണ് മതസൗഹാര്‍ദം വിളിച്ചോതി തെരുവില്‍ റാലി നടത്തിയത്.നൂറുകണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
#Delhi #SocialMedia